പാമ്പിൻതലയുള്ള മീൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

This template must be substituted. Replace {{Requested move ...}} with {{subst:Requested move ...}}.

പാമ്പിൻതലയുള്ള മീൻ
Snakehead - Channa argus 2.jpg
Northern snakehead, Channa argus
Scientific classification
Kingdom: Animalia
Phylum: Chordata
Subphylum: Vertebrata
Class: Actinopterygii
Order: Perciformes
Suborder: Channoidei
Family: Channidae
Fowler, 1934
Genera

ശുദ്ധജലത്തിൽ ജീവിക്കുന്ന മത്സ്യമാണ് പാമ്പിൻതലയുള്ള മീൻ (Snakeheaded Fish). ഏഷ്യയും ആഫ്രിക്കയുമാൺ് ഇവയുടെ ജന്മദേശം. മുതുകിൽ എഴുന്നു നിൽക്കുന്ന നീണ്ട ഇറങ്ങലുകളും തിളങ്ങുന്ന മൂർച്ചയുള്ള പല്ലുകളും ഈ നീണ്ട മത്സ്യഭീകരന്റെ പ്രത്യേകതയാണ്. ഇവ ചികളവഴിയും അല്ലാതെയും ശ്വാസോഛ്വാസം ചെയ്യുന്നു.[2] അമേരിക്കയിൽ ഇതിനെ ഫിഷ് സില്ല (FISH ZILLA) എന്നു പരിഹാസ പേരു നൽകി. സ്രാവിന്റേതുപോലെ കൂർത്ത പല്ലുകളുള്ള രക്തദാഹിയായ ഇവയ്ക്ക് ഒരു മീറ്ററിലധികം നീളവും ഇരുപതു കിലോഗ്രാം തൂക്കവും കാണും. മൂന്നു വയസിനുള്ളിൽ പ്രായപൂർത്തിയാകുന്നു[3]

ഭക്ഷണരീതി

ചെറുമത്സ്യങ്ങൾ, ഉരഗങ്ങൾ, പക്ഷികൾ, സസ്തനികൾ എന്നിവയെ ഭക്ഷിക്കുന്നു. വർഷത്തിൽ മൂന്നു പ്രാവശ്യം മുട്ടയിടുന്നു. ഓരോപ്രാവശ്യവും 1500 മുട്ടകളോളം കാണും. ജലശ്രോദസ്സുകൾ തേടിയുള്ള യാത്രയിൽ കരയിൽ നാലു ദിവസം വരെ ഇവയ്ക്കു ജീവിക്കാൻ കഴിയും. പ്രകൃതിയിൽ ഇവയ്ക്ക് ശത്രുക്കൾ ഇല്ലാത്തതിനാൽ ഇവ തദ്ദേശീയമായ ജലജീവികൾക്ക് ഭീഷണിയാകുന്നു.

അവലംബം

  1. Murray, A. M. & Thewissen, J. G. M. (2008): Eocene actinopterygian fishes from Pakistan, with the description of a new genus and species of channid (channiformes). Journal of Vertebrate Paleontology, 28 (1): 41-52
  2. Pinter, H. (1986). Labyrinth Fish. Barron's Educational Series, Inc., ISBN 0-8120-5635-3.
  3. [http://www.itechpost.com/articles/8638/20130502/northern-snakehead-invasive-fish-fishzilla-creeps-central-park-lake.htm ഇറ്റിച്ച്പോസ്റ്റ്.കോമിൽ നിന്ന്

പുറത്തെക്കുള്ള കണ്ണികൾ

"https://ml.wikipedia.org/w/index.php?title=പാമ്പിൻതലയുള്ള_മീൻ&oldid=1972545" എന്ന താളിൽനിന്നു ശേഖരിച്ചത്